ഡിഡ്നി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുംഖംമൂടിയണിഞ്ഞ് ജുവലറിയില്‍ മോഷണം.
കളവ് നടന്നതിനെ തുടർന്ന് പോലീസ് ജുവലറിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളന്മാർ ട്രംപിന്റെ മുംഖംമൂടി ധരിച്ചിരിക്കുന്നത് ശ്രദ്ധയിപ്പെട്ടത്. ഇവർക്കായുള്ള തിരച്ചിലിലാണ് ആസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡ് പൊലീസ്.
ജുവലറിക്ക് പുറത്തെ ഷോക്കേസിന്റെ ഗ്ളാസ് തകര്‍ത്താണ് ഉള്ളില്‍ കടന്നത്. വിലകൂടിയ ആഭരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും തൊടാതെ വിലകൂടിയ വാച്ചുകള്‍ മാത്രമാണ് കവര്‍ന്നത്. പുലര്‍ച്ചെയായിരുന്നു മോഷണം. തൊട്ടപ്പുറത്ത് ഇലക്ട്രോണിക്സ് ഉല്‍പ്പങ്ങള്‍ വില്‍ക്കുന്ന കടയുടെ ഗ്ളാസ് ഡോറും മോഷ്ടാവ് തകര്‍ത്തു. പക്ഷേ, ഇവിടെനിന്ന് ഒന്നും മോഷ്ടിച്ചില്ല. മോഷ്ടാവിനെ തിരിച്ചറിയാനുള്ള ഒരുതെളിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. എന്തെങ്കിലും തുമ്ബുലഭിക്കുമെന്ന പ്രതീക്ഷയില്‍ മോഷ്ടാവിന്റെ വീഡിയോദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.
Post Your Comments