Latest NewsSaudi ArabiaGulf

24 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഹനീഫയ്ക്ക് യാത്രയയപ്പ് നൽകി

ദമ്മാം: 24 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്ക്കാരികവേദി സ്ഥാപകനേതാക്കളിൽ ഒരാളും, കേന്ദ്രകമ്മിറ്റി അംഗവുമായ ഹനീഫ വെളിയങ്കോടിന്‌ നവയുഗം കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നൽകി.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം നവയുഗത്തിന്റെ ഉപഹാരം ഹനീഫയ്ക്ക് കൈമാറി. നവയുഗം സീനിയർ നേതാവ് ഉണ്ണി പൂച്ചെടിയൽ ആശംസപ്രസംഗം നടത്തി. എല്ലാവർക്കും നന്ദി പറഞ്ഞു ഹനീഫ മറുപടിപ്രസംഗം നടത്തി.

24 വർഷമായി ദമ്മാമിലെ സാമൂഹ്യസാംസ്ക്കാരികരംഗത്ത് സജീവമായിരുന്ന ഹനീഫ മലപ്പുറം വെളിയംകോട് സ്വദേശിയാണ്. 2007 ൽ നവയുഗം സാംസ്ക്കാരികവേദിയുടെ രൂപീകരണത്തിൽ പങ്കാളിയായ ഹനീഫ, ഇത്രകാലവും സംഘടനയിൽ സജീവമായി പ്രവർത്തിച്ചു. ദമ്മാമിൽ ഒരു കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി നോക്കി വരികയായിരുന്ന ഹനീഫ, കമ്പനി നേരിട്ട സാമ്പത്തികപ്രതിസന്ധിയെത്തുടർന്നാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നത്.

നാട്ടിൽ ഭാര്യയും, ഏകമകനുമടങ്ങുന്ന കുടുംബത്തോടൊപ്പം വിശ്രമജീവിതം ചെലവിടാനും, അതോടൊപ്പം സാമൂഹ്യരാഷ്ട്രീയമേഖലകളിൽ സജീവമാക്കാനും, ആണ് ഹനീഫയുടെ ഭാവിപരിപാടികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button