കല്‍ക്കത്ത: ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന വിളിക്കാന്‍ കഴിയില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകരാശ് കാരാട്ടിന്‍റെ നിലപാട് നേരത്തെ വലിയ ചര്‍ച്ചക്കള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വലതുപക്ഷ ചായ്‌വിനെ ഫാസിസമെന്നോ വര്‍ഗീയ ഫാഷിസമെന്നോ വിളിക്കാനാവില്ലെന്നായിരുന്നു ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്.
നവ ഉദാരവത്കരണ നയങ്ങള്‍ പിന്തുടരുന്ന മറ്റ് ഭരണവര്‍ഗ പാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപിയെ എതിര്‍ക്കാനാവില്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. കാരാട്ടിന്‍റെ ഈ നിലപാട് പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. ഇപ്പോൾ കാരാട്ട് വീണ്ടും ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുകയാണ്.സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത് ബംഗാള്‍ സംസ്ഥാന സെക്രട്ടറി സുര്യകാന്ത് മിശ്രയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന കാരാട്ടിന്‍റെ പ്രസ്തവാനയാണ് വിവാദമായത്. കാരാട്ടിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി സുര്യകാന്ത് മിശ്ര സിപിഎം കേന്ദ്ര കമ്മറ്റിക്ക് മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്.വിഷയം അടിയന്തരമായി അവയ്ലബിള്‍ പിബി ചര്‍ച്ച ചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കണമെന്ന് സുര്യകാന്ത് മിശ്ര പരാതിയില്‍ ആവശ്യപ്പെട്ടതായി സിപിഎം വൃത്തങ്ങള്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments