ബര്‍ലിന്‍ : ചുരുങ്ങിയ കാലം കൊണ്ട് മദ്യത്തിന് അടിമകളായിരിക്കുന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മദ്യ ഉപഭോഗം 7 വര്‍ഷം കൊണ്ട് കൂടിയത് 38% ആണെന്നാണ് റിപ്പോര്‍ട്ട്. 1990 ലെ ആഗോള ഉപഭോഗം 2099.9 കോടി ലീറ്റര്‍ ആയിരുന്നത് 2017 ല്‍ 3567.7 കോടി ലീറ്ററായി ഉയര്‍ന്നു (70 % വര്‍ധന). കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയാണ് മദ്യ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ ദേശീയ ശരാശരി വര്‍ഷം 15 ലീറ്റര്‍.
2010 ല്‍ ഇന്ത്യക്കാരന്റെ വാര്‍ഷിക ഉപഭോഗം ശരാശരി 4.3 ലീറ്റര്‍ മദ്യമായിരുന്നെങ്കില്‍ 2017ല്‍ ഇത് 5.9 ലീറ്ററായി വര്‍ധിച്ചെന്ന് ‘ദ് ലാന്‍സെറ്റ് ജേണല്‍’ നടത്തിയ പഠനത്തില്‍ പറയുന്നു. യുഎസില്‍ 9.8 ലീറ്ററും ചൈനയില്‍ 7.4 ലീറ്ററുമാണു ദേശീയ ശരാശരി.
മദ്യനിരോധനമുള്ള കുവൈത്തിലാണ് ഏറ്റവും കുറവ് ഉപഭോഗം 0.005 ലീറ്റര്‍.
സമീപകാലത്ത് നടന്ന നിരവധി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് മദ്യാസ്‌ക്തി ജനിതകകാരണങ്ങള്‍കൊണ്ട് പാരമ്പര്യമായി പകര്‍ന്നുകിട്ടാവുന്ന ഒരു രോഗമാണെന്നാണ്.മദ്യാപന്മാരുടെ മക്കള്‍, അച്ഛ്‌നമ്മമാരോടൊപ്പം താമസിക്കുന്നില്ലെങ്കില്‍ പോലും ചെറിയപ്രായത്തില്‍ മദ്യം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.എന്നാല്‍ ഇതിനെക്കളേറെ പ്രാധാന്യം ഉള്ള കാര്യമാണ്, മുതിര്‍ന്നവര്‍ മദ്യം ഉപയോഗിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ ഈ ശീലം അനുകരിക്കാന്‍ സാധ്യതയേറെയാണെന്നത്.മദ്യോപയോഗം സ്വാഭാവികജീവിതത്തിന്റെ ഭാഗമാണെന്നു ധരിക്കുന്ന കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിച്ച് മദ്യോപയോഗം തുടങ്ങുന്നു.പൊതുസമൂഹത്തില്‍ മദ്യത്തോടുള്ള മനോഭാവം മാറിവരുന്നതു കുട്ടികള്‍ക്ക് പ്രേരണയാകുന്നുണ്ട്.
Post Your Comments