Latest NewsIndia

വസ്ത്ര ഗോഡൗണില്‍ തീപിടുത്തം: അഞ്ച് പേര്‍ മരിച്ചു

പൂനെ: വസ്ത്ര ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂണനെയിലാണ് സംഭവം. ഗോഡൈണിലെ ജീവനക്കരാണ് അപകടത്തില്‍ മരിച്ചത്. നാല് അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുന്നു.

പൂനെയിലെ ഉറുളി ദേവചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് ജീവനക്കാര്‍ ഗോഡൗണിനുള്ളിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നുവെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button