ആലുവ: രാത്രിയില്‍ വീടിനകത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു.ആലുവ കീഴ്മാട് കുന്നുംപുറം ചക്കാലക്കല്‍ വീട്ടില്‍ ജോസഫിന്റെ ഭാര്യയുടെ ഒന്നര പവന്റെ പാദസരമാണ് മോഷണം പോയത്. കടുത്ത ഉഷ്ണത്തെ തുടര്‍ന്ന് ജനല്‍ തുറന്നിട്ടാണ് രാത്രിയില്‍ ഇവര്‍ ഉറങ്ങാന്‍ കിടന്ന്. തുടര്‍ന്ന് ഇവിടെ എത്തിയ മോഷ്ടാവ് ജനല്‍ കമ്പികള്‍ക്കിടയിലൂടെ കൈയിട്ട് പാദസരം കയ്ക്കലാക്കുകയായിരുന്നു. യുവതി ഒച്ചവച്ചപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. ഉയരം കുറവുള്ള ഒരാളായിരുന്നുവെന്ന് യുവതി പറഞ്ഞു.
അതേസമയം ഇവരുടെ തൊട്ടടുത്ത വീട്ടിലും മോഷണ ശ്രമം നടന്നു. ഇവിടെയും ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ കൈ കടത്തിയായിരുന്നു മോഷണ ശ്രമം. എന്നാല്‍ ജനലിനിടയിലൂടെ വന്ന കൈ കണ്ട് വീട്ടിലെ പെണ്‍കുട്ടി ഒച്ചവച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
Post Your Comments