Latest NewsUAEGulf

അബുദാബിയില്‍ വാട്സ്ആപ്പിലൂടെ പണംതട്ടിയ പ്രവാസി പിടിയില്‍

അബുദാബി•അബുദാബിയില്‍ വാട്സ്ആപ്പിലൂടെ സ്ത്രീയില്‍ നിന്നും 50,000 ദിര്‍ഹം തട്ടിയ ഏഷ്യന്‍ യുവാവ് വിചാരണ നേരിടുന്നു.

യു.ഇ.യിലെ വലിയ ഒരു സ്റ്റോറില്‍ ജോലി ചെയ്യുന്നയാളാണ് താനെന്നും സ്ത്രീയ്ക്ക് 200,000 ദിര്‍ഹം സമ്മാനം ലഭിച്ചിട്ടുണ്ട് എന്നും അവകാശപ്പെട്ട് അവര്‍ക്ക് സന്ദേശം അയക്കുകയയിരുന്നു.

തുടര്‍ന്ന് സമ്മാനത്തുക കൈമാറാന്‍ ബാങ്ക് കാര്‍ഡ്‌ വിവരങ്ങളും ഇയാള്‍ സ്ത്രീയില്‍ നിന്നും ആവശ്യപ്പെട്ടു. പിന്നീട് ഇയാള്‍ അവരുടെ കാര്‍ഡില്‍ നിന്നും 50,000 ദിര്‍ഹം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഇതോടെയാണ് സ്ത്രീ പോലീസിനെ വിവരമറിയിച്ചത്.

കേസ് വീണ്ടും വാദം കേള്‍ക്കാനായി മേയ് 14 ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button