UAELatest NewsGulf

ലൈംഗിക പീഡനത്തിനും മനുഷ്യക്കടത്തിനും എതിരെ നിയമം ശക്തമാക്കി യുഎഇ

ദുബായ് : ലൈംഗിക പീഡനത്തിനും മനുഷ്യക്കടത്തിനും എതിരെ അതിശക്തമായ നടപടികളുമായി യു.എ.ഇ. മനുഷ്യക്കടത്തു കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് യു.എ.ഇ നിയമം കര്‍ക്കശമാക്കുന്നത്. ഇതിന് ജീവപര്യന്തം ഉള്‍പ്പെടെ കടുത്ത ശിക്ഷകള്‍ ഉറപ്പാക്കും. മനുഷ്യക്കടത്ത് ഇരകളില്‍ പലരെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതും ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുന്നതും ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം രാജ്യത്തിനും എത്തിച്ചേരുന്ന രാജ്യത്തിനും എതിരായ കുറ്റകൃത്യമാണ് മനുഷ്യക്കടത്ത്. ഇത് യു.എ.ഇയില്‍ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും മനുഷ്യക്കടത്തിന്റെ ഇരകളായിരിക്കുന്നത്.

51 പേര്‍ ഇരകളായ 30 കേസുകളാണു കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 22 കേസുകള്‍ ഇരകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഇരകളെ വില്‍പന നടത്തിയ ആറു കേസും ഭിക്ഷാടനത്തിന് ഉപയോഗിച്ച രണ്ടു കേസുമുണ്ട്. 2017ല്‍ 16 കേസുകളില്‍ 28 പേരാണു ചതിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം 77 കുറ്റവാളികളെ ശിഷിച്ചു. ഇതില്‍ 10 പേര്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ഇത്രയും പേര്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി സഹകരിച്ചു മനുഷ്യക്കടത്തിനെതിരെ യുഎഇ ഊര്‍ജിത നടപടികള്‍ സ്വീകരിച്ചു വരുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button