KeralaLatest News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; ആന ഉടമകളുടെ യോഗം ഇന്ന്

തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന സാഹചര്യത്തതിൽ ആന ഉടമകൾ ഇന്ന് തൃശൂരിൽ യോഗം ചേരും.രാവിലെ 11 മണിക്കാണ് യോഗം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലഭിച്ചില്ലെങ്കിൽ പകരം മറ്റൊരു ആനയെ ആ സ്ഥാനത്ത് കൊണ്ടുവരാനുള്ള തീരുമാനവും ഉണ്ടാകും. പൂരത്തോട് അനുബന്ധിച്ചുള്ള മറ്റുകാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരമടക്കമുള്ള ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാൻ അനുവദിക്കില്ലെന്നു മന്ത്രി കെ.രാജു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതോടെ ആന ഉടമകളും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായി.തൃശൂർ പൂരം നടത്തിപ്പിനെത്തന്നെ ഇതു ബാധിച്ചേക്കും.

തെച്ചിക്കോട്ടുകാവു ദേവസ്വം ആനയെ പീഡിപ്പിക്കുകയാണെന്നും ജീവനു വില കൽപിക്കാത്തവരാണെന്ന ആരോപണവും മന്ത്രിയുടെ പോസ്റ്റിലുണ്ട്. ആനയെ എഴുന്നള്ളിക്കാൻ അനുവദിക്കണമെന്ന ഹർജി 11നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

ഈ ആനയെ എഴുന്നള്ളിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇനിയുള്ള ഉത്സവങ്ങൾക്ക് ആനകളെ നൽകില്ലെന്ന് ആന ഉടമസ്ഥ സംഘം മുന്നറിയിപ്പു നൽകിയിരുന്നു. ഗുരുവായൂരിൽവച്ചു പിറകിൽ പടക്കം പൊട്ടിച്ചപ്പോൾ വിരണ്ടോയിയ തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ 2 പേരുടെ മരണത്തിനിടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button