തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ നേരത്തേ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ജൂണ്‍ മൂന്നു മുതല്‍ തന്നെ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് വകുപ്പ് ആലോചിച്ചുന്നത്. ചരിത്രത്തിലാദ്യമായാണ് പ്ലസ് വണ്‍ ക്ലാസുകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ക്ലാസ്സുകള്‍ നേരത്തേ തുടങ്ങുന്നതിനെ തുടര്‍ന്ന് പ്ലസ് വണ്‍ പ്രവേശനം വോഗത്തിലാക്കനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് മെയ് 10 മുതല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുകയും, 20ന് ട്രയല്‍ അലോട്‌മെന്റും മെയ് 24ന് ആദ്യഘട്ട അലോട്ട്‌മെന്റും നടത്താനാണ് തീരുമാനം. ക്ലാസ് തുടങ്ങുന്ന ജൂണ്‍ മൂന്നിന് മുമ്പ് മറ്റ് അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആവശ്യമെങ്കില്‍ കൂടുതല്‍ അലോട്ട്‌മെന്റുകള്‍ നടത്തുമെന്നും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതോ തികയാതെ വരുകയോ ചെയ്യുന്ന അവസ്ഥ ഇക്കുറി പരമാവധി കുറക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമുണ്ടാകുന്നത് തടയാനാണ് ജൂണ്‍ ആദ്യവാരം ക്ലാസ് ആരംഭിക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.
Post Your Comments