കൊച്ചി : പാലാരിവട്ടം മേല്‍പ്പാലത്തിന് അച്ഛന്റെ പേരിട്ടത് അദ്ദേഹത്തിനെ അപമാനിക്കുന്നതിന് തുല്യമായി. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കവി ഒഎന്‍വി കുറിപ്പിന്റെ മകൻ രംഗത്തെത്തി. പാലാരിവട്ടം മേലാപ്പാലത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയതോടെ പലതരത്തിലുള്ള വിവാദങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് പേരിന്റെ കാര്യത്തിൽ ഒഎന്‍വിയുടെ മകന്‍ മകൻ പ്രതികരണമറിയിച്ചത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചു ജീര്‍ണിച്ച പാലത്തിന് അച്ഛന്റെ പേരിട്ടതു മാറ്റണം. ഈ പേരിടാന്‍ ഈ പാലത്തിനും അച്ഛനും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും രാജീവ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഔദ്യോഗികമല്ലെങ്കിലും പാലത്തിനു ജനകീയമായി നല്‍കിയ പേരാണ് ‘ഒഎന്‍വി
കുറുപ്പ് ഫ്‌ളൈ ഓവര്‍’.
ഒരു ഫ്‌ളൈ ഓവറിനു മലയാളത്തിന്റെ അഭിമാനമായ ജ്ഞാനപീഠ ജേതാവിന്റെ പേരിട്ടതു നാണക്കേടാണെന്ന് പ്രസാധകന്‍ ജയചന്ദ്രന്‍ സിഐസിസിയും പ്രതികരിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഫ്‌ളൈ ഓവറിന്റെ പേരു മാറ്റാന്‍ സര്‍ക്കാര്‍ തയാറായാല്‍ വലിയൊരു സേവനമായി ജനങ്ങള്‍ കാണുമെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി. ജയചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ‘കഷ്ടം’ എന്ന പ്രതികരണത്തോടെ ഒഎന്‍വിയുടെ മകന്‍ രാജീവ് കുറിച്ചു.
Post Your Comments