ആലപ്പുഴ: ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം പെരിങ്ങാല മുറിയിൽ ദാറുൽ ഫാത്തിമ പേരേത്ത് മുഹമ്മദ് കുഞ്ഞ് മകൻ സലിം മുസലിയാ(49)രെയാണ് അറസ്റ്റ് ചെയ്തത്. കായംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കായംകുളത്ത് താമസിച്ച് വരുന്ന മുസ്ലിയാരുടെ വീട്ടിലേക്ക് മുൻകോപം മാറ്റുന്നതിനായി ബന്ധുമുഖാന്തിരം കൊണ്ടുവന്ന യുവതിയെ ചികിത്സയെന്ന വ്യാജേന മുറിയിൽ കയറ്റി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. തുടർന്ന്, കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫി, സബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് സലിമിനെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments