കോട്ടയം : കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍സ്ഥാനത്തേയ്ക്ക് ആരെന്ന് സൂചന. കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാനായി കെ.എം.മാണിയുടെ മകന്‍ ജോസ് കെ മാണി തന്നെ എത്തിയേക്കുമെന്നാണ് സൂചന. ഇതോടെ പാര്‍ട്ടിയില്‍ ജോസ് കെ മാണി വിഭാഗത്തിനുള്ള മേല്‍ക്കൈ പി.ജെ ജോസഫിന് തിരിച്ചടിയാകും. പാല ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് ലോക് സഭ സീറ്റ് ചോദിച്ചതും മാണി ഗ്രൂപ്പ് സീറ്റ് നിഷേധിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെയായിരുന്നു കെ.എം.മാണിയുടെ ആകസ്മികമായ മരണം. ഈ സാഹചര്യത്തിലാണ് മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്കും ചില ചര്‍ച്ചകള്‍ ആരംഭിച്ചത്.
ജോസഫ് വിഭാഗം ഇതിനായി കരുനീക്കള്‍ നടത്തുന്ന സാഹചര്യത്തില്‍ ജോസ് കെ മാണിയെ തന്നെ പാര്‍ട്ടി ചെയര്‍മാനായി കൊണ്ടു വരാനാണ് മാണി വിഭാഗം ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ പി.ജെയുടെ ആവശ്യം അത്രവേഗം നടപ്പാകില്ല.
Post Your Comments