തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ഇടത് നേതാക്കള്‍ക്ക് ഓര്‍ത്തഡോക്സ് സഭയ പരസ്യപിന്തുണ പ്രഖ്യാപിച്ചത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാകളക്ടര്‍മാരോട് വിശദീകരണം തേടി. പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിനും തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനും ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ചത് .പത്തനംതിട്ട , തൃശ്ശൂര്‍ ജില്ലാ കലക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്. മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയത്. എന്നാല്‍ ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ട്.
പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.
Post Your Comments