Latest NewsElection NewsIndia

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ഈ ഗ്രാമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് കരാഡിയ ഗ്രാമമുളളത്.

ലക്‌നൗ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ കരാഡിയ ഗ്രാമം. രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധമുയര്‍ത്തുന്ന നിരവധി പോസ്റ്ററുകളാണ് ഗ്രാമത്തില്‍ മുഴുനീളെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പ്രധാനമന്ത്രി കള്ളനാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന് നിരന്തരം പറയുന്നതിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുകയാണെന്ന് ഈ നാട്ടുകാര്‍ പറയുന്നു.

ഇത് കാവല്‍ക്കാരുടെ ഗ്രാമമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധി ഇങ്ങോട്ട് വരേണ്ടതില്ലെന്നുമുള്ള പോസ്റ്ററുകളാണ് ഗ്രാമത്തില്‍ പ്രചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് കരാഡിയ ഗ്രാമമുളളത്. ഉത്തർ പ്രദേശിൽ ആകെ ഇപ്പോഴും മോദി തരംഗം ആണെന്നാണ് മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകർ നടത്തിയ അന്വേഷാത്മക റിപ്പോർട്ടിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button