Latest NewsIndia

ചീഫ് ജസ്റ്റിസിനെ കുറ്റവുമുക്തമാക്കിയ നടപടി: ആഭ്യന്തര സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് പരാതിക്കാരി

നിക്കും പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാതിരിക്കാനുള്ള തരത്തിലാണ് സമിതയുടെ നടപടികളെന്നും, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിഷേധിക്കുന്നത് ന്യായത്തെ പരിഹസിക്കലാണെന്നും പരാതിക്കാരി ആരോപിച്ചു

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി നടപടിക്കെതികെ പരാതിക്കാരിയായ യുവതി. ചീഫ് ജസ്റ്റിസിനു ക്ലീന്‍ ചിറ്റ് നല്‍കിയ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ സമിതിക്ക് പരാതിക്കാരി കത്തെഴുതി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് യുവതി പറഞ്ഞു.

തനിക്കും പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാതിരിക്കാനുള്ള തരത്തിലാണ് സമിതയുടെ നടപടികളെന്നും, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിഷേധിക്കുന്നത് ന്യായത്തെ പരിഹസിക്കലാണെന്നും പരാതിക്കാരി ആരോപിച്ചു. നിലവിലുള്ള തൊഴില്‍സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെ നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പരാതിക്കാരി പറഞ്ഞു.

ജസ്റ്റിസ് എസ്.എ ബോബ്ഡെ തലവനും ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളും ആയ സമിതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ചത്. പരാതിക്കാരിയില്‍ നിന്ന് രണ്ട് തവണയും ചീഫ് ജസ്റ്റിസില്‍ നിന്ന് ഒരു വട്ടവും മൊഴി രേഖപ്പെടുത്തിയ സമിതി, മറ്റ് വിശദാംശങ്ങളും പരിശോധിച്ചു. ഒടുവില്‍ സുപ്രീംകോടതി മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button