കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. യുവ എഴുത്തുകാരിയാണ് സിവിക് ചന്ദ്രനെതിരെ രംഗത്ത് വന്നിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തു. രണ്ട് വർഷം മുൻപാണ് സംഭവമുണ്ടായതെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. സിവിക് ചന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്തുന്ന രണ്ടാമത്തെ യുവതിയാണ് നിലവിലെ പരാതിക്കാരി.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ മറ്റൊരു യുവതിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് തന്നെ കേസെടുത്തിരുന്നു. നിലവിലുള്ള ഈ ലൈംഗിക പീഡനാരോപണ കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതി.
കേസെടുത്തതിന് പിന്നാലെ സിവിക് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇദ്ദേഹത്തെ കണ്ടെത്താൻ ഇതുവരെ പോലീസിനായിട്ടില്ല. അതിനിടെ, കേസില്‍ ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖല ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments