ന്യൂഡല്‍ഹി: ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നിടത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി അവരുടെ സമയം പാഴാക്കുകയാണെന്നും കേജരിവാള്‍ ആരോപിച്ചു.
രാജസ്ഥാനിലും മധ്യപ്രദേശിലും പ്രിയങ്ക എന്തുകൊണ്ട് പ്രചരണം നടത്തിയില്ല . ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യത്തിനെതിരെയാണ് അവര്‍ റാലി നടത്തുന്നത്. ഡല്‍ഹിയില്‍ എഎപിക്കെതിരായും റാലി നടത്തുന്നു. എന്നാൽ ബിജെപി മത്സരിക്കുന്നിടത്ത് സഹോദരനും സഹോദരിയും പ്രചാരണത്തിന് എത്തിയില്ലെന്നും കേജരിവാള്‍ പറഞ്ഞു.
Post Your Comments