
പത്തനംതിട്ട: രാമായണ കഥയിലൂടെ പ്രശസ്തമായ ശിംശിപാവൃക്ഷം കൊടുമണ്‍ നാഷണല്‍ അഗ്രികള്‍ച്ചര്‍ ഫാമില്‍ പൂവിട്ടു. രാവണന്‍ അപഹരിച്ചുകൊണ്ടുപോയ സീതാദേവിയെ ലങ്കയില്‍ അശോകവനിയില്‍ ശിംശിപാ വൃക്ഷച്ചുവട്ടിലാണ് പാര്‍പ്പിച്ചിരുന്നതെന്നാണ് രാമായണത്തില്‍ പറയുന്നത്.
ശ്രീലങ്കയില്‍ കണ്ടുവരുന്ന ശിംശിപാവൃക്ഷം ഇന്ത്യയില്‍ അത്യപൂര്‍വമായാണ് കാണപ്പെടുന്നത്. ഒരുകിലോമീറ്ററോളം സുഗന്ധം പരത്തുന്ന ഈ പൂക്കള്‍ കാണാനും മനോഹരമാണ്.
അഞ്ച് വര്‍ഷം മുന്‍പ് ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്ന് ഇവിടെ നട്ടുപിടിപ്പിച്ചതാണ് ഫാമുടമ പ്രസാദ് അങ്ങാടിക്കല്‍. ഇതില്‍ നിന്ന് കൂടുതല്‍ തൈകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രസാദ്.
Post Your Comments