Latest NewsTechnology

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വാവെയുടെ 5ജി നെറ്റ്‌വര്‍ക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക

ന്യൂയോര്‍ക്ക് : ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വാവെയുടെ 5ജി നെറ്റ്വര്‍ക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക . ചൈനക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുവെന്നാരോപിച്ചാണ് നിരോധനം. നേരത്തെ യു.എസ്, ആസ്‌ത്രേലിയ, ന്യൂസീലാന്റ് എന്നീ രാജ്യങ്ങള്‍ 5ജി നെറ്റ്വര്‍ക്ക് നിര്‍മാണത്തിന് വാവെയിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് പ്രാദേശിക കമ്പനികളെ വിലക്കിയിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ സാങ്കേതികവിദ്യ ഉപയോ ഗിച്ചുള്ള ചൈനയുടെ വളര്‍ച്ച തടയാനായിരുന്നു ഇത്. എന്നാല്‍ ഇതാദ്യമായാണ് ഒരു രാജ്യം വാവെയ്യെ പൂര്‍ണമായി വിലക്കുന്നത്. ചൈനക്കെതിരായ നയങ്ങള്‍ കടുപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ കാര്യങ്ങളാണ് വാവെയ് അടക്കമുള്ള ചൈനീസ് നെറ്റുവര്‍ക്ക് കമ്പനികള്‍ നിരോധിക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്ന് യു.എസ് വ്യക്തമാക്കുന്നു.

ആഫ്രിക്ക, ഏഷ്യ, ഗള്‍ഫ് മേഖലകളില്‍ പ്രധാന എതിരാളികളായ നോകിയ, എറിക്‌സണ്‍ എന്നീ കമ്പനികളെകാള്‍ ഏറെ മേല്‍കൈ ഉള്ളതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി കമ്പനിയെ സാരമായി ബാധിക്കില്ല എന്ന് പൊതുവില്‍ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button