കായംകുളം: സ്വര്‍ണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് അര കിലോ സ്വര്‍ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്നു. ചേരാവള്ളി ഇല്ലത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി സന്തോഷ് പവാറിന്റെ (39) വീട്ടിലാണ് മോഷണം നടന്നത്. 4ന് രാത്രി സന്തോഷ് പവാറും കുടുംബവും ചേര്‍ത്തലയിലുള്ള ബന്ധുവീട്ടില്‍ പോയി ഇന്നലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. മെത്തയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്നാണ് മോഷണം നടത്തിയത്. വീടിനെ കുറിച്ച് വ്യക്തമായ അറിവുള്ളവരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.
Post Your Comments