ഇസ്ലാമബാദ്: പാകിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗദരിയെ ട്രോളി സോഷ്യല്‍ മീഡിയ. നാസയുടെ സഹായമില്ലാതെ പാകിസ്ഥാന്റെ എയറോനോട്ടിക്‌സ ആന്‍ഡ് എയറോസ്‌പെയ് റിസര്‍ച്ച് ഏജന്‍സിയായ സുപാര്‍ക്കോ ബഹിരാകശത്തേയ്ക്ക് ദൂരദര്‍ശിനി അയച്ചു എന്നുള്ള അവകാശവാദത്തിനാണ് അദ്ദേഹത്തിനെതിരെ പരിഹാസം ഉയര്‍ന്നത്.
ജിയോ ന്യൂസ് ടിവിയിലെ ‘നയ പാകിസ്ഥാന്‍’ (പുതിയ പാകിസ്ഥാന്‍) എന്ന പരിപാടിക്കിടെയായിരുന്നു ഫവദ് ചൗദരിയുടെ പ്രസ്താവന. ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി ബഹിരാകശത്തേയ്ക്ക് അയച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇതുകൂടാതെ മറ്റു തരത്തിലുള്ള രണ്ട് ഉപഗ്രഹങ്ങളും വിക്ഷേപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഫവദിന്റെ പ്രസ്താവനെയെ പരിഹസിച്ചു കൊണ്ട് നിരവധി ട്രോളുകളും മീമുകളുമാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
താങ്കള്‍ പറയുന്നത് കേട്ട് നാസയുടെ തലവന്‍ രാജിവച്ചിട്ടുണ്ടാകും. ബഹിരാകശത്തേയ്ക്ക് ദൂരദര്‍ശിനി അയച്ച് പാകിസ്ഥാനു നേട്ടമുണ്ടാക്കിയ താങ്ങളുടെ സംഭാവന പോലെ അവശ്വസീനിയമായ എന്തെങ്കിലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ബഹിരാകാശത്തേയ്ക്ക് അയക്കണം എന്നൊക്കെയായിരുന്നു കമന്റുകള്‍.
അതേസമയം നേരത്തേയും ഫവദ് ഇത്തരത്തില്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയക്കാരെ ബഹിരാകശത്തേയ്ക്ക് അയക്കണമെന്നായിരുന്നു കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹം പറഞ്ഞത്.
Post Your Comments