Latest NewsInternational

ബ്രിട്ടന്‍ സിംഹാസനത്തിന് പുതിയ അവകാശി പിറന്നു; മേഗനും ഹാരിക്കും ആശംസകളേകി ആരാധകര്‍

ലണ്ടന്‍ : ബ്രിട്ടിഷ് രാജകുടുംബത്തില്‍ പുതിയ അവകാശി പിറന്നു. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളിനും തിങ്കളാഴ്ചയാണ് ആണ്‍കുഞ്ഞ് പിറന്നത്. ഇന്നലെ പുലര്‍ച്ചെ 5.26 നാണു മേഗന്‍ കുഞ്ഞിനു ജന്മം നല്‍കിയത്. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കളില്‍ എട്ടാമനായി പിറന്നു വീണ കുഞ്ഞ് ബ്രിട്ടിഷ് സിംഹാസത്തിനുള്ള 7ാമത്തെ അവകാശിയാണ്.

എലിസബത്ത് രാജ്ഞിക്കുശേഷം മകന്‍ ചാള്‍സ് രാജകുമാരനാണു രാജാവാകേണ്ടത്. അതു കഴിഞ്ഞാല്‍ ചാള്‍സിന്റെ മകനും ഹാരിയുടെ മൂത്ത സഹോദരനുമായ വില്യം രാജകുമാരന്‍. വില്യമിന്റെയും ഭാര്യ കെയ്റ്റിന്റെയും 3 മക്കളുടെ കൂടി ഊഴം കഴിഞ്ഞായിരിക്കും ഹാരിക്ക് രാജാവാകാന്‍ അവസരം. അതു കഴിഞ്ഞാല്‍ ഇപ്പോള്‍ പിറന്ന കുട്ടിക്കും.
അമേരിക്കയിലെ അറിയപ്പെടുന്ന നടി കൂടിയാണു മേഗന്‍ മാര്‍ക്കിള്‍.

പിതാവ് തോമസ് മാര്‍ക്കിള്‍ വെള്ളക്കാരനും അമ്മ ഡോറിയ റാഡ്ലന്‍ ആഫ്രിക്കന്‍അമേരിക്കന്‍ വംശജയും. ഹാരിക്ക് ഡ്യൂക്ക് ഓഫ് സസക്‌സ് എന്നും മേഗന് ഡച്ചസ് ഓഫ് സസക്‌സെന്നുമാണ് ഔദ്യോഗിക സ്ഥാനപ്പേരുകള്‍. ഇവരുടെ കുഞ്ഞിന് ‘രാജകുമാരന്‍’ എന്നു കൂടി പേരിനൊപ്പം ചേര്‍ക്കണമെങ്കില്‍ ചട്ടപ്രകാരം എലിസബത്ത് രാജ്ഞിയുടെ അനുവാദം വേണ്ടിവരും.

എലിസബത്ത് രാജകുമാരിയുടെ കൊച്ചുമകനായ 34 കാരനായ ഹാരി രാജകുമാരന്‍ ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും രണ്ടാമത്തെ മകനാണ്. മുന്‍ നടിയും യു.എസ് വംശജയുമായ മേഗനുമായി കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഹാരിയുടെ വിവാഹം. വിന്‍ഡ്‌സര്‍ കാസിലില്‍ വെച്ചായിരുന്നു വിവാഹം. പൗരത്വ നിയമങ്ങളനുസരിച്ച് ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വം കുഞ്ഞിന് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button