KeralaLatest News

ഭാര്യവീട്ടിൽ പോയ യുവാവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു ; അന്വേഷണം പാതിവഴിയിൽ

കോഴിക്കോട് : ഭാര്യവീട്ടിൽ പോയ യുവാവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. പോലീസ് അന്വേഷണം പാതിവഴിയിലെന്ന് ബന്ധുക്കൾ ആരോപിച്ചു. രാമനാട്ടുകര കാരാട്പറമ്പ് വാക്കുളങ്ങരപുറായ് സജൽദാസിനെയാണ് ഏപ്രിൽ 28 മുതൽ കാണാതായത്. സജൽദാസിന്റെ സഹോദരൻ അനിൽകുമാർ വാഴക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ സജൽദാസിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ആയതിനാൽ തുടർ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. 28ന് രാവിലെ 7.30നാണ് സജൽദാസ് സ്വന്തം വീട്ടിൽനിന്ന് കുന്നമംഗലത്തുള്ള ഭാര്യവീട്ടിലേക്ക് പുറപ്പെട്ടത്. സഹോദരൻ രാവിലെ 9.12ന് സജൽദാസിനെ ഫോണിൽ വിളിച്ചിരുന്നു. ഭാര്യവീട്ടിലേക്കുള്ള യാത്രയിലാണെന്നാണ് മറുപടി ലഭിച്ചത്.

അന്നുരാവിലെ 9.30ന് രാമനാട്ടുകരയിലെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളിൽ സജൽദാസ് നടന്നുപോവുന്നതു പതിഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് സജൽദാസിനെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button