തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 14,508 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിഞ്ഞത് . കേരളം പ്രളയത്തില്‍ മുങ്ങിയ ആഗസ്റ്റ് മാസത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. 1264 കോടി രൂപയുടെ മദ്യമാണ് പ്രളയത്തിനിടെ മലയാളികള്‍ വാങ്ങിയത്. സര്‍ക്കാരിന്‍റെ നികുതി വരുമാനത്തിന്‍റെ 23% മദ്യത്തില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇടതുമുന്നണിയുടെ പ്രടകനപത്രികയിലെ വാഗ്ദാനത്തിന്‍റെ ലംഘനമാണ് മദ്യവിവല്‍പ്പന കുതിക്കാന്‍ വഴിവച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.ബിവറേജസ് കോര്‍പ്പറേഷന്‍റേയും കണ്‍സ്യമര്‍ഫെഡിന്‍റേയും ഉള്‍പ്പെടെ 306 മദ്യവില്‍പ്പനശാലകളിലൂടേയും 450 ബാറുകളിലും കൂടിയാണ് 14504 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം വിറ്റത്.
1200 കോടിയുടെ മദ്യമാണ് കേരളത്തില്‍ ഒരു മാസം വില്‍ക്കുന്നത്.സംസ്ഥാന സര്‍ക്കാരിന് കിട്ടിയ നികുതി വരുമാനം 12424 കോടി രൂപ. തൊട്ടുമുന്‍പുള്ള വര്‍ഷം ഇത് 11024 കോടിയായിരുന്നു.
Post Your Comments