ചെങ്ങന്നൂര്‍: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത യുവതിയുടെ കണ്ണിൽ ഇരുമ്പുകമ്പി തുളച്ചുകയറി. ചെങ്ങന്നൂര്‍ ഐറ്റി ഐയ്ക്ക് സമീപം അങ്ങാടിക്കല്‍ കുമ്പിള്‍ നില്‍ക്കുന്നതില്‍ ജോയിയുടെ മകളും ചങ്ങനാശേരിയിലെ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ നഴ്‌സുമായ അഞ്ജുവിന്റെ ഇടതു കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്.
ജോലി കഴിഞ്ഞ് ചെങ്ങന്നൂരിലെ വീട്ടിലേയ്ക്ക് ബസിൽ മടങ്ങുമ്പോൾ എംസി റോഡില്‍ കെഎസ് ആര്‍ ടി സി ബസ്സ്റ്റാന്റിനു സമീപം സ്വകാര്യ ആശുപത്രിയോട് ചേര്‍ന്ന ബേക്കറിയുടെ ഇറക്കിക്കെട്ടില്‍ നിന്നും റോഡിലേയ്ക്ക് നീണ്ടു നിന്ന കമ്പിയാണ് കണ്ണിലേയ്ക്ക് തുളച്ചു കയറിയത്. വീതി കുറഞ്ഞ തിരക്കുള്ള റോഡില്‍ എതിരേ വന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. വെയില്‍ മറയ്ക്കുന്നതിനായി ചണച്ചാക്ക് 8 അടിയോളം വരുന്ന കമ്പിയില്‍ വലിച്ചുകെട്ടിയിരുന്നു.
യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
Post Your Comments