ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ താരം കേദാര്‍ ജാതവിനേറ്റ പരിക്ക് ടീമില്‍ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളികാരനായ ജാദവിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് താരം ഈ സീസണ്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം ചെന്നൈ ഫ്രാഞ്ചൈസി ഔദ്യോഗികമായി വാര്‍ത്തയും പുറത്ത് വിട്ടു. ഇതാണ്ഇന്ത്യന്‍ ആരാധകര്‍ക്കും തലവേദന സമ്മാനിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സില്‍ മോശം സീസണായിരുന്നു ജാദവിന്.12 ഇന്നിങ്സില്‍ ബാറ്റേന്തിയ ജാദവിന് 162 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
https://twitter.com/JayDeshpande8/status/1125064338690199552
മാത്രമല്ല പന്തെറിഞ്ഞിട്ടുമില്ലായിരുന്നു. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈമാസം 22ന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. അതിന് മുമ്പ് പരിക്ക് ഭേദമായില്ലെങ്കില്‍ മറ്റൊരു താരത്തെ കണ്ടുപിടിക്കേണ്ടി വരും ഇന്ത്യക്ക്. തോളെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. മെയ് 22, 22 തീയതിയോടെയാകും ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുക. രണ്ടാഴ്ച കൊണ്ട് പരിക്ക് മാറിയാല്‍ ജാദവിനും ഈ സംഘത്തിനൊപ്പം ഇംഗ്ലണ്ടിലേക്ക് തിരിക്കാം. പരിക്ക് സാരമുള്ളതാണെങ്കില്‍ നിലവില്‍ ഋഷഭ് പന്താണ് പകരക്കാരനായി ടീമിലെത്താന്‍ സാധ്യത. സെലക്ഷന്‍ കമ്മിറ്റി സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുത്തതും പന്തിനെയാണ്. മുമ്പും പരിക്കുകളുടെ തോഴനായിരുന്നു ജാദവ്.
Post Your Comments