CricketIndia

ഐപിഎല്‍: പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ചെന്നൈ: കലാശപ്പോരാട്ടത്തിനോട് അടുക്കവേ ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.

പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. മൂന്ന് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും. ഫൈനലില്‍ സ്ഥാനമുറപ്പിക്കാനാവും ഇന്ന് ഇരുകൂട്ടരും ഇറങ്ങുക.ചെപ്പോക്കില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം രോഹിത് ശര്‍മ്മയുടെ മുംബൈയ്ക്ക്. ലീഗ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു.

ഇതുവരെ ഇരുടീമും 26 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനഞ്ചില്‍ മുംബൈയും പതിനൊന്നില്‍ ചെന്നൈയും ജയിച്ചു. ചെപ്പോക്കില്‍ തോല്‍ക്കുന്നവര്‍ക്ക് ഫൈനലിലേക്ക് എത്താന്‍ ഒരവസരംകൂടിയുണ്ട്.

നാളെ ഡല്‍ഹി, ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി വെള്ളിയാഴ്ച വിശാഖപട്ടണത്ത് വീണ്ടും ക്വാളിഫയറില്‍ ഏറ്റുമുട്ടാം. ഞായറാഴ്ചയാണ് ഫൈനല്‍.വൈകിട്ട് ഏഴര മുതല്‍ ചെന്നൈയിലാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button