ചെന്നൈ : ആദ്യ പ്ലേ ഓഫ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഫൈനലിൽ. ഇന്ന് വൈകിട്ട് 7:30നു എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയ 131റൺസ് മുംബൈ മറികടന്നു.
Off we go to Hyderabad to add some GOLD to our BLUE. #Believe ??#OneFamily #CricketMeriJaan #MumbaiIndians #MIvCSK pic.twitter.com/yVlbr1AZLT
— Mumbai Indians (@mipaltan) May 7, 2019
18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് സ്വന്തമാക്കി. സൂര്യ കുമാർ യാദവ്(54 പന്തിൽ പുറത്താകാതെ 74) ആണ് വിജയശില്പി. രോഹിത് ശര്‍മ്മ(4),ഡികോക്ക്(8),ഇഷാൻ (28), ക്രുനാൽ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഹാര്‍ദിക് പാണ്ഡ്യ(13) പുറത്താകാതെ നിന്നു. ചെന്നൈക്കായി ഇമ്രാൻ താഹിർ രണ്ടും,ദീപക് ചഹാർ,ഹർഭജൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
5th @IPL final ?
2010 – ?
2013 – ?
2015 – ?
2017 – ?
2019 – ?
#OneFamily #CricketMeriJaan #MumbaiIndians #MIvCSK @surya_14kumar pic.twitter.com/hUcgEXGvwe— Mumbai Indians (@mipaltan) May 7, 2019
അമ്പാട്ടി റായിഡുവും(37 പന്തിൽ പുറത്താകാതെ 42) , എം എസ് ധോണിയുമാണ്(29 പന്തിൽ പുറത്താകാതെ 37) ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ഡുപ്ലസി(6), വാട്‌സൺ(10),റെയ്‌ന(5),മുരളി വിജയ്(26)എന്നിവരാണ് പുറത്തായത്. മുംബൈക്കായി രാഹുൽ ചഹാർ രണ്ടും,കൃണാൽ പാണ്ഡ്യ ജയന്റ് യാദവ് എന്നിവർ ഒരു വിക്കറ്റ് വീതവും എറിഞ്ഞിട്ടു. ഈ മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടാലും ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ബാക്കിയുണ്ട്.
What we didn't expect to happen here at #AnbuDen!☹️?
Lions will be up and roaring for another hit to the Finals at Vizag! #WhistlePodu #Yellove ?? pic.twitter.com/gzwoDE6hui— Chennai Super Kings (@ChennaiIPL) May 7, 2019
.@mipaltan can book an early ✈ to Hyderabad as @ChennaiIPL await one of DC or SRH in Qualifier 2.#MIvCSK #VIVOIPL pic.twitter.com/0gfyvT4unR
— IndianPremierLeague (@IPL) May 7, 2019
Measured. Well paced. Effective@surya_14kumar played low-risk cricket in a match-winning 71* (54) to send his team to the final and bag the MoM award ?#MIvCSK pic.twitter.com/ty380fDS2h
— IndianPremierLeague (@IPL) May 7, 2019
Post Your Comments