News

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് കടുത്ത മത്സരം : അപേക്ഷകര്‍ അഞ്ച് ലക്ഷം..സീറ്റുകള്‍ 4.67 ലക്ഷവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് കടുത്ത മത്സരത്തിന് സാധ്യത. ഇത്തവണ ഉപരി പഠനത്തിന് അര്‍ഹത നേടിയത് അഞ്ച് ലക്ഷമാണ്. എന്നാല്‍,: സീറ്റുകള്‍ 4.67 ലക്ഷവും .എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയം 98.11 ശതമാനമായി കുതിച്ചുയരുകയും സി.ബി.എസ്.ഇ,ഐ.സി.എസ്..ഇ പത്താം ക്ലാസ് പരീക്ഷ പാസായവരില്‍ നല്ലൊരു വിഭാഗം പേര്‍ സ്റ്റേറ്റ് സിലബസില്‍ ചേര്‍ന്ന് തുടര്‍ന്ന് പഠിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്തത് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലെ പ്രവേശനത്തില്‍ കടുത്ത മത്സരത്തിന് ഇടയാക്കും .പ്രത്യേകിച്ച് സയന്‍സ്, കോമേഴ്‌സ് വിഷയങ്ങളില്‍.

ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്ണിന് സംസ്ഥാനത്ത് 3.6 ലക്ഷത്തില്‍പ്പരം സീറ്റുകള്‍ നിലവിലുണ്ട്. ഇതില്‍ കാല്‍ ലക്ഷത്തോളം സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടന്നപ്പോഴും, മലബാര്‍ മേഖലയില്‍ ഉള്‍പ്പെടെ ഇഷ്ടപ്പെട്ട സീറ്റുകള്‍ക്കായി നിരവധി കുട്ടികള്‍ നെട്ടോട്ടം ഓടേണ്ടിവന്നു. ഈ സാഹചര്യത്തില്‍ അത്തരം മേഖലകളിലെങ്കിലും അടുത്ത പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ ബാച്ചുകളും കോഴ്‌സുകളും അനുവദിക്കേണ്ടി വരും.

പത്താം ക്‌ളാസ് കഴിഞ്ഞവര്‍ക്ക് ഉപരി പഠനത്തിന് ഹയര്‍ സെക്കന്‍ഡറി.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി,ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പോളി ടെക്‌നിക്,ഐ.ടി.ഐ കോഴ്‌സുകളിലായി ആകെ 4,67,246 സീറ്റാണുള്ളത്.ഇക്കൊല്ലം എസ്.എസ് എല്‍.സി പരീക്ഷ പാസായത് 4,26,513 പേരാണ്.സി.ബി.എസ്..ഇ,ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലവും മുന്‍ കൊല്ലങ്ങളെ അപേക്ഷിച്ച് നേരത്തേ വന്നതിനാല്‍ ഇത്തവണ ആ വിഭാഗങ്ങളില്‍ നിന്ന് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധന പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button