കൊച്ചി: ഇനിമുതല്‍ വില്ലേജ് ഏഫീസുകളില്‍ പോകുമ്പോള്‍ പണം കൊണ്ടു പോകേണ്ട. പകരം എടിഎം കാര്‍ഡ് മാത്രം കുതിയാല്‍ മതിയാകും. വില്ലേജ് ഓഫീസുകള്‍ കറന്‍സി രഹിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതിനോടനുബന്ധിച്ച് നികുതിയടക്കം ചെറിയതും വലിയതുമായ എല്ലാ തുകകളും അടയ്ക്കാന്‍ ഓഫീസുകളില്‍ സൈ്വപ്പിംഗ്
യന്ത്രം കൊണ്ടു വരും. വില്ലേജ് ഓഫീസുകള്‍ കറന്‍സി രഹിതമാകും എന്നതിനൊപ്പം ബാങ്കിലും ട്രഷറിയിലും പണമടയ്ക്കാനുള്ള ഉദ്യോഗസ്ഥരുടെ നെട്ടോട്ടവും ഇതോടെ അവസാനിക്കും.
ഓണ്‍ലൈനായ എല്ലാ വില്ലേജ് ഓഫീസുകളിലും സൈ്വപ്പിങ് യന്ത്രം സ്ഥാപിക്കാനാണ് തീരുമാനം. ഇതോടെ നികുതിദായകന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് നികുതിയും മറ്റു ഫീസുകളും ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് എത്തും.സംസ്ഥാന ഐ.ടി. മിഷനും ഫെഡറല്‍ ബാങ്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കണ്ണൂര്‍ ജില്ലയിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ 132 വില്ലേജ് ഓഫീസുകളിലേയ്ക്കുള്ള സൈ്വയപ്പിംഗ് യന്ത്രങ്ങള്‍ കളക്ടറേറ്റില്‍ എത്തി. ഓണ്‍ലൈനായ 125 വില്ലേജുകളില്‍ ഈ മാസാവസാനത്തോടെ യന്ത്രം സ്ഥാപിക്കും. അടുത്തമാസം മുതല്‍ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
നികുതി, റവന്യു റിക്കവറി, ഒറ്റത്തവണ കെട്ടിടനികുതി തുടങ്ങി സര്‍ക്കാരിലേക്ക് ലഭിക്കാനുള്ള ഒട്ടനവധി ഫീസുകള്‍ ഇതുവരെ പണമായാണ് വില്ലേജ് ഓഫീസുകളില്‍ സ്വീകരിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് 5000 രൂപയില്‍ കൂടുതല്‍ വില്ലേജ് ഓഫീസര്‍ കൈവശംവെക്കരുതെന്ന് ചട്ടമുണ്ടെങ്കിലും പലപ്പോഴും അരലക്ഷം വരെയൊക്കെ കൊണ്ടുനടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പണം ഓഫീസില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഓഫീസര്‍മാര്‍ വീട്ടില്‍ കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. അതിനാല്‍ പണം നഷ്ടപ്പെട്ടാല്‍ പൂര്‍ണ ഉത്തരവാദിത്വം ഉദ്യോഗസ്ഥനായിരിക്കും. എന്നാല്‍ പുതിയ പദ്ധതി നടപ്പിലാവുന്നതോടെ വില്ലേജ് ഓഫീസര്‍മാരുടെ തലവേദന ഒഴിവാകും.
Post Your Comments