CricketLatest NewsSports

കളം വിടാനൊരുങ്ങുന്ന വെസ്റ്റിന്‍ഡീസ് താരത്തിന് ലോകകപ്പില്‍ ഈ ചുമതല കൂടി

കളത്തിലിറങ്ങിയാല്‍ പിന്നെ വെടിക്കെട്ട് പൂരമാണ് ക്രിസ്‌ഗെയില്‍ നടത്തുക. ഈ ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ മതിയാക്കാനൊരുങ്ങുകയാണ് വെസ്റ്റ്ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍. എന്നാല്‍ തന്റെ അവസാന ലോകകപ്പിന് ഓപ്പണര്‍ ബാറ്റ്സ്മാന്‍ എന്നതിന് പുറമെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഒരു ചുമതല കൂടി താരത്തിന് നല്‍കിയിട്ടുണ്ട്. ഉപനായക ചുമതലയാണ് ഈ 39കാരനെ തേടി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ടീമിലെ ഏറ്റവും സീനിയര്‍ താരമെന്ന നിലയ്ക്ക് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെയും ടീമിലെ മറ്റ് കളിക്കാരെയും പിന്തുണക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്, ടീമിനുമേല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളതെന്നും അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്നും ഗെയ്ല്‍ വ്യക്തമാക്കി.

 

മുന്‍ നായകന്‍ കൂടിയായ ഗെയില്‍ അവസാനമായി ടീമിനെ നയിച്ചത് 2010 ജൂണിലാണ്. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ടീമിന്റെ ഉപനായകനായി തെരഞ്ഞെടുത്തതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഗെയ്ല്‍ പറഞ്ഞു.
289 ഏകദിനങ്ങളില്‍ നിന്നായി 25 സെഞ്ച്വറികളും 51 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 10151 റണ്‍സാണ് ഗെയിലിന്റെ അക്കൗണ്ടിലുള്ളത്. 215 ആണ് ഗെയിലിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button