
കുറ്റിപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് കഞ്ചാവുചെടി കണ്ടെത്തി. ആറടിയോളം ഉയരമുള്ള കഞ്ചാവുചെടി വളര്‍ന്നുനില്‍ക്കുന്നത് എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ ആണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ വളര്‍ന്നുനില്‍ക്കുന്ന ചെടി കണ്ടെത്തിയത്. എടുത്തുമാറ്റാന്‍ സാധിക്കുന്ന നിലയിലായിരുന്നു. ചെടിക്ക് ഏകദേശം മൂന്നുമാസത്തെ വളര്‍ച്ച ഉണ്ടെന്നും വിളവെടുപ്പിന് പാകമായതാണെന്നും എക്സൈസ് സംഘം വെളിപ്പെടുത്തുന്നു. തിരുനാവായയ്ക്കടുത്തുള്ള ബന്ദര്‍കടവിന് സമീപത്താണ് ചെടി കണ്ടെത്തിയത്. പുഴയോരം കേന്ദ്രമാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം ചെടി നട്ടുവളര്‍ത്തിയാതായിരിക്കാമെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം.
Post Your Comments