Latest NewsKerala

ശാന്തിവനം ടവർ നിർമാണം ; സത്യാഗ്രഹ സമരം നടത്തും

കൊച്ചി : എറണാകുളത്ത് വടക്കൻ പറവൂരിൽ ടവർ നിർമ്മിക്കാൻ കെഎസ്ഇബി വെട്ടിത്തെളിച്ച ശാന്തിവനം സംരക്ഷിക്കാൻ സ്ഥലത്തിന്റെ ഉടമ മീനാമേനോനും മകൾ ഉത്തരയും സത്യാഗ്രഹ സമരം നടത്തും. നിർമാണം പുനരാംഭിക്കാൻ തുടങ്ങുന്ന സാഹചര്യത്തിലാണ് സത്യാഗ്രഹ സമരം നടത്താനൊരുങ്ങുന്നത്.നിയമപരമായി മുന്നോട്ട് പോകുന്നതിനൊപ്പം പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മീന മേനോന്‍ വ്യക്തമാക്കി.അലൈൻമെന്‍റ് മാറ്റാത്തതിനാൽ സമര പരിപാടികൾ ശക്തമാക്കുമെന്ന നിലപാടിലാണ് ശാന്തിവനം സംരക്ഷണസമിതി.

വൈദ്യുതി ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫിറുള്ള വ്യക്തമാക്കി. പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ചുകൊണ്ടായിരിക്കും ടവർ നിർമ്മാണം എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button