തിരുവനന്തപുരം : ദേശീയപാത വികസനത്തിൽ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുള്ള ഇടപെടൽ ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടിലെ ജനങ്ങൾ ഗതാഗതക്കുരുക്കിൽ തന്നെ കിടക്കട്ടെയെന്ന സാഡിസ്റ്റ് മനോഭാവമാണ് ശ്രീധരൻപിള്ളയ്ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു.കേരളത്തിന്റെ ദേശീയപാത വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.
ദേശീയപാത വികസനം എന്ന സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിയുന്നതാണ് കേന്ദ്ര നടപടിയെന്നും ദേശീയപാതാ വികസനം തടസപ്പെടുത്താൻ നേരത്തെയും രാഷ്ട്രീയ ഉടപെടൽ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments