Latest NewsUAEGulf

ഓട്ടിസബാധിതനായ ഈ ബാലന്റെ നേട്ടം ഏവരെയും അമ്പരപ്പിക്കുന്നത്

സിബിഎസ്‌സി 10ാം ക്ലാസ് പരീക്ഷയില്‍ ഓട്ടിസബാധിതനായ 17 കാരന് നൂറ്‌മേനി വിജയം. പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ആദ്യ പത്ത് പേരുടെ പട്ടികയില്‍ അമാന്‍ മഖ്ബൂല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അമാന്‍ മഖ്ബൂല്‍ എന്ന ഈ ബാലന്‍. തിങ്കളാഴ്ച സിബിഎസ്‌സി യുടെ പത്താംക്ലാസ് റിസല്‍ട്ട് വന്നപ്പോള്‍ 94.3 ശതമാനം മാര്‍ക്കാണ് അമാന്‍ മഖ്ബൂല്‍ നേടിയിരിക്കുന്നത്. അസുഖത്തെ തുടര്‍ന്ന് മറ്റൊരാളുടെ സഹായത്താലാണ് അമാന്‍ പരീക്ഷയെഴുതിയത്. തളരാത്ത അര്‍പ്പണ മനോഭാവമാണ് ഓട്ടിസമെന്ന അസുഖത്തിനുമുമ്പില്‍ തളരാതെ ജീവിതവിജയം കരസ്ഥാമാക്കാനാന്‍ ഈ പതിനേഴുകാരന് തുണയായത്. ദുബായിലെ ഇന്ത്യന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്.

99.2 ശതമാനമാണ് ബുവനേശ്വരി ജയസങ്കര്‍ സ്വന്തമാക്കിയ്ത്. ഫ്രെഞ്ച്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ നൂറില്‍ നൂറ് ശതമാനം നേടിയാണ് ബുവനേശ്വരി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തെത്തിയ്ത. 20 വര്‍ഷമായി യുഎ.യില്‍ താമസക്കരാനാണ് അമാന്റെ പിതാവ് മഖ്ബുല്‍ അഹ്മദ്. പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് 80 ശതമാനം മാര്‍ക്ക് ലഭിക്കുമെന്ന് മകന്‍ പറഞ്ഞിരുന്നു എന്നും എന്നാല്‍ ഇത്രയും ഉയര്‍ന്ന വിജയം നേടാന്‍ സാധിക്കുമെന്ന് കരതിയിരുന്നില്ലെന്നും പിതാവ് പ്രതികരിച്ചു. പഠിക്കുന്നതെല്ലാം നല്ലരീതയില്‍ ഓര്‍ത്തുവെക്കും, എപ്പോഴും ക്ലാസില്‍ നല്ല പഠനനിലവാരമാണ് കാണിക്കാറുള്ളതെന്നും പ്രത്യേക കോച്ചിങ്ങോ ഒന്നും തന്നെ കൊടുത്തിരുന്നില്ല, എല്ലാത്തിനും സഹായിച്ചിരുന്നത് അമാന്റെ മാതാവാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്തു തന്നെയായായലും അമാന്റെ നേട്ടം സ്‌കൂളിനും കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കുമംമെല്ലാം അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button