News

നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് അമിത് ഷായുടെ ചുട്ട മറുപടി

കൊല്‍ക്കത്ത: നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് തക്കതായ മറുപടി നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി മോദിയുമായി ഫോനി ചുഴലിക്കാറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാത്തതിനുള്ള കാരണം നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താന്‍ പരിഗണിക്കാത്തതിനാലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞതിന് മറുപടിയുമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അടുത്ത അഞ്ചുവര്‍ഷത്തേക്കു കൂടി നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് കാണാന്‍ തയ്യാറായിക്കോളൂവെന്ന് അമിത് ഷാ, മമത ബാനര്‍ജിയോടായി പറഞ്ഞു.

‘അടുത്തിടെയായി മമത ബാനര്‍ജി പറഞ്ഞു നേരേന്ദ്രമോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താന്‍ പരിഗണിച്ചിട്ടില്ലെന്ന്. പറയൂ, മമതാ ജി, നിങ്ങള്‍ക്ക് രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വാസം ഉണ്ടോ ഇല്ലയോ? ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ് പ്രധാനമന്ത്രിയാകുന്നതെന്നാണ് ഭരണഘടനയില്‍ പറയുന്നത്.

നിങ്ങള്‍ അത് അംഗീകരിക്കുമോ ഇല്ലയോ എന്നത് വിഷയമല്ല’- പശ്ചിമബം?ഗാളിലെ ഘട്ടാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

നരേന്ദ്ര മോദി അടുത്ത അഞ്ചുവര്‍ഷവും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കാണാന്‍ തയ്യാറായിരുന്നോളൂവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താന്‍ പരിഗണിക്കാതിരുന്നതുകൊണ്ടാണ് ഫോനിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്നത് മമത ബാനര്‍ജി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button