തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്.
വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ 16 മാസം കൂടി വേണമെന്ന ആവശ്യമാണ് അദാനി വീണ്ടും മുന്നോട്ട് വെച്ചിരിക്കുന്നത്. പാറക്ഷാമമാണ് കൂടുതല്‍ സമയമാവശ്യപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സമയം നീട്ടി നല്‍കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തുറമുഖ മന്ത്രി കന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം പാറക്കല്ല് കിട്ടാതെ പ്രതിസന്ധിയിലാണെന്നും അതുകൊണ്ട് പദ്ധതി കരാര്‍ പ്രകാരമുള്ള സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നുമാണ് അദാനി ഗ്രൂപ്പ് ഇന്നലെ സര്‍ക്കാരിനെ അറിയിച്ചത്. ഓഖി മൂലം ഡ്രഡ്ജര്‍ കേടായതും പാറക്ഷാമവും പരിഗണിച്ച് പദ്ധതി പൂര്‍ത്തിയാക്കാന്‍ 16 മാസത്തെ സമയം കൂടി വേണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. സര്‍ക്കാര്‍ അതിനോട് അനൂകൂലമായി പ്രതികരിക്കുമെന്ന പ്രതീക്ഷയും അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ പങ്കുവെച്ചു.
Post Your Comments