Latest NewsKeralaIndia

മോഷണകുറ്റത്തിന് അറസ്റ്റിലായ വീട്ടമ്മയുടെ ഭര്‍ത്താവിനെ ചിറയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ഭാര്യയുടെ കുറ്റകൃത്യത്തില്‍ മനംനൊന്തായിരിക്കാം ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.

വരന്തരപ്പിള്ളി: ആഭരണമോഷണക്കേസില്‍ അറസ്റ്റിലായ വീട്ടമ്മയുടെ ഭര്‍ത്താവിനെ ചിറയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടമ്മ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. ഇതോടെ ഭർത്താവിനെ വെറുതെ വിടുകയും ചെയ്തിരുന്നു.വടാന്തോള്‍ കോക്കാടന്‍ കുര്യന്‍ (46) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഭാര്യയുടെ കുറ്റകൃത്യത്തില്‍ മനംനൊന്തായിരിക്കാം ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.

ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കുര്യനെ വെറുതെ വിട്ടതോടെ ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെ ഭാര്യാവീട്ടിലെത്തിയ കുര്യന്‍ ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ ചെറുവത്തൂര്‍ച്ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വടാന്തോള്‍ താക്കോല്‍ക്കാരന്‍ ജോണ്‍സന്റെ ഭാര്യയുടെ നാലുപവന്‍ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാല്‍പവന്‍ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഏപ്രില്‍ 29-ന് രാത്രി 12-നായിരുന്നു മോഷണം നടന്നത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന ജോണ്‍സന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങള്‍ ആലീസ് ഊരിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നാണ് പ്രതി അകത്തുകയറിയതും മോഷണം നടത്തിയതും. മക്കൾ ആല്‍ബിന്‍, അര്‍ണോള്‍ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button