Latest NewsUSANews

ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വംശജര്‍; കണക്കുകൾ പുറത്ത്

ലണ്ടന്‍: ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യൻ വംശജരുടെ കണക്കുകൾ പുറത്തു വിട്ട് അധികൃതർ. 650 അംഗ പാര്‍ലമെന്റില്‍ വെള്ളക്കാരല്ലാത്ത 65 എംപിമാരില്‍ 15 പേരും ഇന്ത്യന്‍ വംശജരാണ്. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് 8 പേരും 7 പേര്‍ കണ്‍സര്‍വേറ്റീവില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ക്ലെയര്‍ കുട്ടീന്യോ, ഗഗന്‍ മൊഹീന്ദ്ര, എന്നിവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പുതുമുഖങ്ങള്‍. ഇവര്‍ക്ക് പുറമെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍ സിറ്റിംഗ് എംപിമാരാണ്. പ്രീതി പട്ടേല്‍, അലോക് ശര്‍മ്മ, ഷൈലേഷ് വാര, സുവെല്ല ബ്രെയ്‌വര്‍മാന്‍, ഋഷി സുനക് എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കുപ്പെട്ടത്. ഋഷി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകനാണ്. കഴിഞ്ഞ പാര്‍ലമെന്റില്‍ വെള്ളക്കാരല്ലാത്ത 52 എംപിമാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ ഇന്ത്യന്‍ വംശജരായിരുന്നു.

വീരേന്ദ്ര ശര്‍മ്മ, തന്‍മന്‍ജിത് സിംഗ് ദേശായി, സീമ മല്‍ഹോത്ര, പ്രീത് കൗര്‍ ഗില്‍, ലിസ നാന്‍ഡി, വലേറി വാസ് എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നവേന്ദു മിശ്ര, നാദിയ വിറ്റോം എന്നിവരാണ് ലേബര്‍ പാര്‍ട്ടിയിലെ പുതുമുഖങ്ങള്‍.

ALSO READ: യു.എ.ഇയിലെ ‘പ്രേത കൊട്ടാരം’ പൊതുജനങ്ങള്‍ക്കായി തുറന്നു

പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 368 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയത്. ജയിക്കാന്‍ 650 സീറ്റുകളില്‍ 326 സീറ്റുകളാണ് വേണ്ടത്. മൂവായിരത്തിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button