മിയാമി: സ്വന്തം ചിത്രങ്ങൾ വൈറലാകുന്നത് കണ്ടു അമ്പരന്ന് കനേഡിയന്‍ ടെന്നീസ് താരം. യൂജിന്‍ ബുച്ചാര്‍ഡ് മിയാമി ബീച്ചില്‍ വച്ച് ഷൂട്ടുചെയ്ത ചില ബിക്കിനി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കറുത്ത ബിക്കിനി ധരിച്ച് കൗബോയ് സ്റ്റൈലിലുള്ള തൊപ്പിയും വച്ചുനില്‍ക്കുന്ന ചിത്രം കഴിഞ്ഞമാസം ആദ്യമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തത്. ആദ്യം ചിത്രം വേണ്ടതുപോലെ ആരും ശ്രദ്ധിച്ചില്ല. എന്നാൽ പിന്നീട് ആരാധകർ ചിത്രങ്ങൾ ശ്രദ്ധിച്ചു തുടങ്ങി.
കറുത്ത ബിക്കിനി ധരിച്ച യൂജിന്‍ കൂടുതല്‍ സുന്ദരിയായതാണ് ചിത്രം വൈറലാവാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.കളിയില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയില്ല എന്ന് വ്യക്തമായതോടെ ഇരുപത്തഞ്ചുകാരി യൂജിന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് മോഡലിംഗിലാണ്.
Post Your Comments