ന്യൂ ഡല്‍ഹി: പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ കാര്‍ഡുമായി അമേഠിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിയ രോഗിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ കേന്ദ്രമന്ത്രിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി കോണ്‍ഗ്രസ് അദ്ധ്യക്ഷനെതിരേയും പ്രിയങ്ക ഗാന്ധിക്കെതിരേയും ഗുരുതര ആരോപണവുമായി രംഗത്ത്.
രാഹുലിന്റേയും പ്രിയങ്കയുടേയും മേല്‍നോട്ടത്തിലുള്ളതാണ് ആശുപത്രി.‘ഇന്ന് എനിക്ക് സംസാരിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ കാര്‍ഡുമായി രാഹുലിന്റെ ആശുപത്രിയിലെത്തിയ ഒരു പാവം മനുഷ്യന്റെ ചികിത്സ നിഷേധിച്ചതിനാല്‍ അയാള്‍ മരണപ്പെട്ടിരിക്കുന്നു’. 122 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ഉള്‍പ്പെടുത്തിയാണ് സ്മൃതി ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തു വിട്ടത്.വീഡിയോയില്‍ ഒരു ചെറുപ്പക്കാരനാണ് സംഭവം വിവരിക്കുന്നത്.
തന്റെ അമ്മാവന് വേണ്ടി സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയുടേയും ആശുപത്രി ആയതിനാല്‍ ഇവിടെ പ്രധാനമന്ത്രിയുടെ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് സ്വീകരിക്കുകയില്ലെന്ന് ഡോക്ടര്‍ സിദ്ധാര്‍ത്ഥ പറഞ്ഞെന്ന് യുവാവ് പറയുന്നു. ഇപ്പോള്‍ അമ്മാവന് എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ”ഏപ്രില്‍ 26-ന് തന്നെ മരിച്ചു” എന്നായിരുന്നു മറുപടി.സംഭവത്തില്‍ ആശുപത്രിയുടെ മേല്‍നോട്ടക്കാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയിലെ ജനങ്ങളോട് മറുപടി പറയണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
Post Your Comments