അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാധിക്കെതിരെ ആരോപണവുമായി അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുന്നുവെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. അമേഠിയില്‍ ബൂത്ത് പിടിക്കാന്‍ രാഹുല്‍ ആളെ ഏര്‍പ്പാടാക്കിയെന്നും, വോട്ടര്‍മാരെ ബലം പ്രയോഗിപ്പിച്ച് വോട്ട് ചെയ്യുപ്പിക്കുന്നു എന്നുമാണ് സ്മൃതിയുടെ പറഞ്ഞു. അതേസമയം പരാതി പറയുന്ന വോട്ടര്‍മാരുടെ ദൃശ്യങ്ങളും സ്മൃതി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
Alert @ECISVEEP Congress President @RahulGandhi ensuring booth capturing. https://t.co/KbAgGOrRhI
— Smriti Z Irani (@smritiirani) May 6, 2019
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയത് ചോദ്യം ചെയ്താണ് ഹര്‍ജി. കമ്മീഷന്റെ ഉത്തരവ് ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കോടതി നിര്‍ദ്ദേശിച്ചു.ഉത്തരവൊന്നും കമ്മീഷന്‍ നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.പരാതി നല്‍കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കേസ് ബുധനാഴ്ചത്തേക്ക് കോടതി മാറ്റി.
Post Your Comments