Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

ഗായിക റിമി ടോമിയുടെ ഡൈവോഴ്‌സ് : റിമിയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഭര്‍ത്താവ് റോയ്‌സ് : വില്ലനായത് റിമിയുടെ സെലിബ്രിറ്റി ലൈഫ്

ഈയിടെ എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാണ് ഗായിക റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത പെട്ടെന്ന് പരന്നത്. സെലിബ്രിറ്റികളുടേയും താരങ്ങളുടേയും ഇടയില്‍ വിവാഹമോചന വാര്‍ത്ത പുത്തരിയല്ലെങ്കിലും ആന്‍ങ്കറിംഗ് രംഗത്ത് തിളങ്ങിയ റിമി കുടുംബ പ്രേക്ഷക സദസ്സുകളുടെ പ്രിയപ്പെട്ടവളായിരുന്നുവെന്നതിനാല്‍ ഈ വാര്‍ത്ത എല്ലാവരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. റിമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ നല്ല ബന്ധത്തിലല്ലായിരുന്നുവെന്ന് വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയുമായിരുന്നുള്ളൂ.

സെലിബ്രിറ്റി ലൈഫ് ഇഷ്ടമില്ലാത്ത ആളായിരുന്നു റോയ്സ്. ഇപ്പോള്‍ വിവാഹമോചന ഹര്‍ജി നല്കിയശേഷം റിമിക്കെതിരേ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് റോയ്സ്. ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലെ പ്രശ്നം പൂര്‍ണമായും ദാമ്പത്യപ്രശ്നം തന്നെയായിരുന്നു. എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചുനിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു. റിമിയുമായുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചുകിട്ടില്ലെന്നും റോയ്സ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്സ് പറയുന്നു. വിവാഹത്തിന്റെ ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ അവളുടെ വലുതല്ലാത്ത സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ.

റിമിക്ക് ഡിവോഴ്സ് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതുകൊണ്ടാണ് ഇപ്പോള്‍ ഡിവോഴ്സ് നടന്നത്. സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനുശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്സ് എന്നും റോയ്സ് വ്യക്തമാക്കുന്നു.

റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. പരസ്പര ധാരണിയില്‍ വിവാഹ മോചനത്തിന് തയ്യാറായതു കൊണ്ട് ആറ് മാസത്തിനുള്ളില്‍ കോടതിയില്‍ നിന്നും വിവാഹ മോചനം നേടാം. ടെലിവിഷന്‍ പരിപാടികളിലൂടെ ഗാന രംഗത്ത് സജീവമായ റിമി ടോമി ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചതിലൂടെ ശ്രദ്ധേയയായി മാറി. പിന്നെ ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി. ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button