കൊച്ചി : സിറോ മലബാര്‍സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ്, ഫാദര്‍ പോള്‍ തേലക്കാടിനെ ചോദ്യംചെയ്തു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലധികം നീണ്ടു. അതേസമയം ഫാദര്‍ പോള്‍ തേലക്കാടിനെ നിയമ നടപടികളിലേക്ക് വലിച്ചിഴച്ചതില്‍ ശക്തമായ പ്രതിഷേധവുമായി വൈദികസമിതി രംഗത്തെത്തി. രാവിലെ 11 മണിയോടെയാണ് ഫാദര്‍ പോള്‍ തേലക്കാട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. തന്റെ കൈയില്‍ ലഭിച്ച രേഖകള്‍ സംബന്ധിച്ച ആധികാരികത ഉറപ്പില്ലെന്ന് അറിയിച്ചാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയതെന്ന് പോള്‍ തേലക്കാട് അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നുവെങ്കിലും രേഖയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പോള്‍ തേലക്കാടിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.
കര്‍ദ്ദിനാളിനെതിരെ വ്യാജ രേഖയുണ്ടാക്കിയതില്‍ തേലക്കാടിന് മുഖ്യപങ്കുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം മുന്‍ വൈദിക സമിതി അംഗം രംഗത്തെത്തിയിരുന്നു. വ്യാജരേഖയുണ്ടാക്കാന്‍ 10 ലക്ഷം രൂപ ചെലവഴിച്ചുവെന്നും ഫാദര്‍ ആന്റണി പൂതവേലില്‍ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം പോള്‍ തേലക്കാടിനെ നിയമ നടപടികളിലേക്ക് വലിച്ചിഴച്ചില്‍ അതൃപ്തിയുമായി വൈദിക സമിതി രംഗത്തെത്തി.
Post Your Comments