തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈന്ദ ആചാരങ്ങള്‍ തകര്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന് ഏതോ ഗൂഢോലോചനയുടെ ഭാഗമാണ്. ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും പി സി ജോര്‍ജ് ആരോപിച്ചു.. വിലക്കിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. മനുഷ്യന്റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ പൂരത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചുകഴിഞ്ഞു. തൃശൂരില്‍ അട്ടിമറി വിജയം പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പിണറായി വിജയന്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വരുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
Post Your Comments