ന്യൂഡല്‍ഹി: റംസാന്‍ വ്രതത്തിനോരടനുബന്ധിച്ച് രാജ്യത്തെ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. നിലവിലെ വോട്ടെടുപ്പ് സമയായ രാവിലെ മുതല്‍ വൈകിട്ട് ആറു വരെ എന്നുള്ളത് രാവിലെ ഏഴു മുതല്‍ വൈകിട്ട് 4.30 എന്നോ ഏഴു മുതല്‍ അഞ്ചു വരെ എന്നോ ആക്കണമെന്നുമായിരുന്ന ആവശ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.
വോട്ടെടുപ്പ് സമയം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല എന്നതായിരുന്നു കമ്മീഷന്‍റെ നിലപാട്. ഇതോടെ അവസാന മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പും നിലവിലെ സമയങ്ങളില്‍ തന്നെ നടക്കും.
Post Your Comments