Latest NewsInternational

വിശ്വവിഖ്യാത ചിത്രം മൊണാലിസയെക്കുറിച്ച് പുതിയ കണ്ടെത്തല്‍

ലണ്ടന്‍: വിഖ്യാത ചിത്രം മൊണാലിസയെക്കുറിച്ച് പുതിയ കണ്ടെത്തല്‍. ലിയനാര്‍ഡോ ഡിവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ചിത്രം അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് നാഡീ തകരാര്‍ മൂലമാണെന്നാണ് കണ്ടെത്തല്‍. ബ്രഷും ചായക്കൂട്ടും പിടിക്കാന്‍ സാധിക്കാത്ത വിധം അദ്ദേഹത്തിന്റെ വലതു കൈ തളര്‍ന്നു പോയിരുന്നു. ഒട്ടേറെ ചിത്രങ്ങള്‍ ഇതുമൂലം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നും ലണ്ടനിലെ ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.

റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. പതിനാറാം നൂറ്റാണ്ടിലെ ചിത്രകാരനായ ജിയോവന്‍ അംബ്രോഗിയോ ഫിജിനോ വരച്ച ഛായാചിത്രം അടക്കമുള്ളവയുടെ വിശദാംശങ്ങില്‍ നിന്നാണ് നിഗമനം. ഈ ചിത്രങ്ങളില്‍ ഡാവിഞ്ചിയുടെ വലംകൈ ബാന്‍ഡേജിനു സമാനമായ വിധം തുണികൊണ്ടു മൂടിയതായി കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button