ടോക്കിയോ: അതിസുന്ദരിയായി ഡാവിഞ്ചിയുടെ മൊണാലിസ വീണ്ടുമെത്തി. സോകയിലെ ഒരു ജിംനേഷ്യത്തിലായിരുന്നു 13 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയിലും 24000 ഇനം ഭക്ഷ്യധാന്യങ്ങളുപയോഗിച്ച് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. സോയാ സോസ്, തേയില, പഞ്ചസാര എന്നിവ ചേര്‍ത്ത് ഏഴ് വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ രചിക്കപ്പെട്ട ഈ ചിത്രം ഏറെ ശ്രദ്ധനേടി.
പ്രാദേശികമായുണ്ടാക്കുന്ന അരിപ്പൊരി ‘സോകാ സെന്ബായ് ‘ വിദേശരാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു പരിപാടി. വിഭിന്നമായ ഏഴുനിറങ്ങളിലും രുചികളിലും ആണ് ഈ പൊരികള്‍ ഉണ്ടാക്കുന്നത്.
ജപ്പാന് നഗരത്തിലെ ഇരുന്നൂറോളം കുടുംബങ്ങളിലെ അംഗങ്ങളാണ് ഈ അപൂര്‍വ്വ കലാസൃഷ്ടിക്ക് നേതൃത്വം നല്‍കിയത്. മേയറുടെ സാന്നിധ്യത്തില്‍ ഗിന്നസ് ഉദ്യോഗസ്ഥര്‍ വേള്‍ഡ് റെക്കോഡ് സാക്ഷ്യപത്രം കൈമാറി.
Post Your Comments