ലിങ്കണ്: സ്വയം വെടിവെച്ച് ജനനേന്ദ്രിയത്തിന് പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീറ്റര്‍ ജേക്കബ്സണ് എന്ന 32 കാരനാണ് ജനനേന്ദ്രിയത്തിന് സ്വയം വെടിവെച്ചത്. ഗുരുതരമായ പരുക്കുകളോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പീറ്റര്‍ ജേക്കബ്സണ് തോക്ക് തന്റെ പോക്കറ്റില്‍ കൊണ്ടുവരികയും തിരക്കേറിയ തെരുവില്‍ നിന്ന് വെടിവെക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിപൊട്ടിയപ്പോഴാണ് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍ക്കുന്നത്. ഇയാളിപ്പോള്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കഴിയുന്ന പീറ്റര്‍ അപകട നില തരണം ചെയ്തെങ്കിലും തോക്ക് ഉപയോഗിച്ചതടക്കമുള്ള നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തി. ബുധനാഴ്ചയായിരുന്നു സംഭവം. തിരക്കേറിയ ടൗണില്‍ നിന്നാണ് പോക്കറ്റില്‍ കരുതിയ തോക്ക് ഉപയോഗിച്ചത്.
Post Your Comments